കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമാണ് വാനില കേക്ക്. രുചികരമായ വാനില കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
മൈദ – രണ്ട് കപ്പ്
ബേക്കിംഗ് പൗഡർ – രണ്ട് ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് – ഒന്നേകാൽ കപ്പ്
ബട്ടർ – കാൽ കപ്പ്
ഏലയ്ക്കാ പൊടിച്ചത് – അഞ്ചെണ്ണം
പാൽ – കാൽ കപ്പ്എ
അണ്ടിപ്പരിപ്പ് – പത്തെണ്ണം
ഉണക്കമുന്തിരി – പത്തെണ്ണം
വാനില എസൻസ് – ഒന്നര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംഗ്പൗഡറും ഒന്നിച്ച് ഇളക്കി മൂന്ന് തവണ അരിപ്പയിൽ അരിച്ചെടുക്കണം. അതിൽ പഞ്ചസാരയും ബട്ടറും യോജിപ്പിക്കുക. മുട്ട അടിച്ച് പതപ്പിച്ചെടുത്ത് മൈദയിൽ ഒഴിച്ച് ഇളക്കുക. ശേഷം ഏലയ്ക്കാ പൊടി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പാൽ, വാനില എസൻസ് ഇവ ചേർത്ത് എല്ലാം കൂടി യോജിപ്പിച്ചെടുത്ത് ഒരു ലിറ്റർ പാത്രത്തിലേക്ക് പകരണം.
പ്രഷർകുക്കറിൽ വെള്ളമൊഴിച്ച് തട്ട് വച്ച് പാത്രം അതിനുമുകളിൽ വെച്ച് വെയിറ്റ് ഇടാതെ കുക്കർ അടച്ച് 40 മിനിറ്റ് വേവിക്കുക. തണുത്തശേഷം കേക്ക് മുറിച്ച് വിളമ്പാം.
content highlight: vanila-cake-recipe