ജാമുയി ബീഹാറിലെ പ്രശസ്‌തമായ ജില്ലകളിലൊന്നാണ് . ജൈനമതക്കാര്‍ക്ക് മതപരമായും ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലമാണിത്. ബീഹാറിലെ 38 ജില്ലകളില്‍ ജാമുയി മഹാഭാരത കാലഘട്ടം തൊട്ട് ജനശ്രദ്ധനേടിയ സ്ഥലമാണ്. മഹാവീരന് ജ്ഞാനോദയം അഥവ കേവലജ്ഞാനം ലഭിച്ച സ്ഥലമെന്ന പേരില്‍ അറിയപ്പെടുന്ന ജ്രിഭികഗ്രാം അഥവ ജാഭിയാഗ്രാം ഗ്രാമത്തില്‍ നിന്നാണ് ജാമുയി എന്ന പേരുണ്ടായെതെന്നാണ് പറയപ്പടുന്നത്. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വിളനിലയം കൂടിയാണ് ഈ സ്ഥലം. ജാമുയില്‍ നിന്ന് നിരവധി കലാകാരന്‍മാര്‍ പ്രശസ്‌തിയിലേയ്‌ക്ക് എത്തിയിട്ടുണ്ട്.
ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ ജാമുയില്‍ കാണാനുണ്ട്. ജെയ്‌ന്‍മന്ദിര്‍, ക്ഷത്രിയ കുണ്ഡ് ഗ്രാം, ഗിദ്ദേശ്വര്‍ ക്ഷേത്രം, പട്‌നേശ്വര്‍ മന്ദിര്‍, ,കാളി മന്ദിര്‍, ഹസ്രത് ഖാന്‍ ഗജി ഡര്‍ഗ, സൈമുള്‍തല്ല ഹില്‍ സ്റ്റേഷന്‍, കുമാര്‍ ഗ്രാം, സഗ്ഗി, നാഗി ഡാം വന്യജീവി സങ്കേതം, എന്നിവയാണ് ആകര്‍ഷകങ്ങളായ സ്ഥലങ്ങളില്‍ ചിലത്. റെയില്‍, റോഡ് മാര്‍ഗ്ഗം നല്ല രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ജാമുയി. വിമാനമാര്‍ഗം എത്താനാഗ്രഹിക്കുന്നവര്‍ക്ക് ഗയ, പാറ്റ്ന വിമാനത്താവളങ്ങള്‍ തിരഞ്ഞെടുക്കാം.
STORY HIGHLIGHTS : Jamui, who calls out with its beauty