Kerala

ഇന്ന് ചെറിയ പെരുന്നാൾ

കോഴിക്കോട്: ശവ്വാൽ നിലാവു തെളിഞ്ഞു, സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. കാപ്പാട്, പൊന്നാനി എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാളായി വിവിധ ഖാസിമാരും മത നേതാക്കളും പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ റമദാൻ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത്വര്‍ ആഘോഷം. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. മക്കയിലും മദീനയിലുമായി പെരുന്നാൾ നമസ്കാരത്തിനു 30 ലക്ഷത്തോളം വിശ്വാസികളെത്തി.