ടോക്കിയോ: ടോംഗ ദ്വീപസമൂഹത്തിനുസമീപം പസിഫിക് സമുദ്രത്തിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതിനെത്തുടർന്നു സൂനാമി മുന്നറിയിപ്പ്. ഓസ്ട്രേലിയയുടെ കിഴക്ക് പോളിനേഷ്യയിലെ 171 ദ്വീപുകൾ ചേർന്ന ടോംഗയിലെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്കു മാറി. സൂനാമി തിരമാലകൾ രൂപപ്പെടാത്തതിനാൽ ഹവായിയിലെ ദി പസിഫിക് സൂനാമി വാണിങ് സെന്റർ മുന്നറിയിപ്പ് പിൻവലിച്ചു. ഒരു ലക്ഷമാണ് ടോംഗയിലെ ജനസംഖ്യ.