ആരോഗ്യം നിയലനിർത്താൻ ഒരുഗ്രൻ ഡ്രിങ്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക്. ഹെൽത്തി റാഗി ഡ്രിങ്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- റാഗി- 1/2 കപ്പ്
- പാൽ- 1 കപ്പ്
- കണ്ടൻസ്ട് മിൽക്ക്- 2 ടേബിൾസ്പൂൺ
- പഞ്ചസാര- 1/4 കപ്പ്
- വെള്ളം- 1 കപ്പ്
- ആപ്പിൾ- 1
- ഞാലിപ്പൂവൻ പഴം- 1
- ബദാം- ആവശ്യത്തിന്
- കശുവണ്ടി- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി ഉണക്കിയെടുത്ത അരകപ്പ് റാഗി പാനിൽ വറുത്തെടുക്കാം. അൽപം വെള്ള മയമില്ലാതെ വറുത്തെടുത്ത റാഗി പൊടിച്ചെടുക്കാം. ഇത് ഒരു ബൗളിലേയ്ക്ക് അരിച്ചെടുക്കാം. അര കപ്പ് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. കാൽ കപ്പ് പഞ്ചസാര, അര കപ്പ് വെള്ളം, എന്നിവ ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം. ഇത് അരിച്ച് മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഒരു കപ്പ് പാൽ, രണ്ട് ടേബിൾസ്പൂൺ കണ്ടൻസ്ട് മിൽക്ക്, ചെറുതായി അരിഞ്ഞ ആപ്പിൾ, ആവശ്യത്തിന് ബദാം കശുവണ്ടി എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഫ്രിഡിജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.