Food

എളുപ്പത്തിലൊരു ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ?

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റമാണ് ഉരുളകിഴങ്ങ്. ഇതുവെച്ച് കിടിലൻ സ്വാദിലൊരു ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കാം.

ആവശ്യമായ ചേരുവകള്‍

  • ഉരുളക്കിഴങ്ങ് – 1
  • കടുക് – 1/4 ടീസ്പൂണ്‍
  • വെളുത്തുള്ളി – 3
  • മുളക് പൊടി – 1 /2 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
  • ഗരം മസാല – 1/4 ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. വെളുത്തുള്ളിയും, ഉരുളക്കിഴങ്ങും അരിഞ്ഞതു ചേർത്ത് അടച്ചു വച്ച് വേവിക്കാം. ഉരുളക്കിഴങ്ങ് പകുതി വെന്തു കഴിയുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംസമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. തീ കുറച്ചു വച്ച് ക്രിസ്പിയായി വഴറ്റിയെടുക്കാം. ചൂടോടെ തന്നെ ഇത് ചോറിനൊപ്പം കഴിക്കുന്നതാണ് നല്ലത്.