എന്നും തയ്യാറാക്കുന്ന പുട്ടിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു പുട്ട് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന റാഗി പുട്ട്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- റാഗി പൊടി -2 കപ്പ്
- തേങ്ങ -1 കപ്പ്
- ഉപ്പ് -1 സ്പൂൺ
- തേങ്ങ വെള്ളം -1 കപ്പ്
തയ്യാറാക്കുന്ന വിധം
റാഗിപ്പൊടി ആവശ്യത്തിന് തേങ്ങ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു ഇഡ്ഡലി പാത്രത്തിലേയ്ക്ക് തുണി വിരിച്ചതിനുശേഷം അതിലേയ്ക്ക് റാഗിയുടെ പൊടി ചേർത്ത് നന്നായിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെയും ചിരട്ടപ്പുട്ട് ആയിട്ടുമൊക്കെ ഇത് തയ്യാറാക്കാവുന്നതാണ്.