Food

സ്വാദിഷ്ടമായ ബേസന്‍ ലഡു വീട്ടിലുണ്ടാക്കാം

മധുരം കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളിത് തീർച്ചയായും ട്രൈ ചെയ്യണം. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ബേസന്‍ ലഡു റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • നെയ്യ് – 1/2 കപ്പ്
  • കടലമാവ് – 2 കപ്പ്
  • നെയ്യ് – 3 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി (ആവശ്യമെങ്കില്‍) – 1/4 ടീസ്പൂണ്‍
  • വെള്ളം – 1 ടേബിള്‍സ്പൂണ്‍
  • ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
  • ബദാം/കശുവണ്ടി (ചെറുതായി അരിഞ്ഞത്)(ആവശ്യമെങ്കില്‍) – 1/2 കപ്പ്
  • പഞ്ചസാര പൊടിച്ചത് – 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു ചൂട് പാനിലേക്ക് അര കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ഉരുകിയ ശേഷം കടലമാവും ചേര്‍ത്ത് ചെറുതീയില്‍ 20 – 25 മിനിറ്റ് വരെ നന്നായി ഇളക്കി മൂപ്പിച്ച് എടുക്കുക (അടിക്ക് പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക), ശേഷം ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്തു നന്നായി ഇളക്കുക. ഇതിലേക്കു മഞ്ഞള്‍പൊടിയും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്തു നന്നായി യോജിപ്പിക്കുക, ശേഷം വെള്ളം ചേര്‍ത്തു 2 – 3 മിനിറ്റ് നന്നായി ഇളക്കുക. ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് ഇളക്കിയശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഈ മിശ്രിതം ഇനി ചൂട് ആറാനായി മാറ്റിവയ്ക്കാം. നന്നായി ചൂടാറിയ ശേഷം ഇതിലേക്കു ഏലയ്ക്കാപ്പൊടി, ബദാം, കശുവണ്ടി അരിഞ്ഞത്, പഞ്ചസാര പൊടി എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിച്ച ശേഷം ഒരേ ഷേപ്പിലുള്ള ഉരുളകളായി ഉരുട്ടി എടുക്കാം.