ചൂടൊക്കെയല്ലേ, ദാഹമകറ്റാൻ കിടിലൻ സ്വാദിലൊരു ഡ്രിങ്ക് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈസി കുക്കുമ്പർ ലെമണേഡ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കുക്കുമ്പർ – ഒന്ന്
- നാരങ്ങനീര് – 1/2 കപ്പ്
- തണുത്തവെള്ളം – 2 1/2 കപ്പ്
- പഞ്ചസാര – 1/3 കപ്പ്
- പുതിനയില – ഒരു പിടി
- നാരങ്ങ വട്ടത്തിൽ മുറിച്ചത് – 1 കഷണം (അലങ്കരിക്കുന്നതിന്)
തയ്യാറാക്കുന്ന വിധം
ആദ്യം പഞ്ചസാരയും അരകപ്പ് വെള്ളവും തിളപ്പിച്ച് സിറപ്പാക്കി തണുക്കാൻ വെക്കുക. തൊലികളഞ്ഞ് അരിഞ്ഞ കുക്കുമ്പറും പുതിനയിലയും നാരങ്ങനീരും ചേർത്ത് ബ്ലെൻഡറിൽ നന്നായി അടിച്ചെടുക്കുക. കുക്കുമ്പർ നന്നായി അരഞ്ഞ് കഴിയുമ്പോൾ തണുത്ത പഞ്ചസാര സിറപ്പും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം മാറ്റിവെച്ച രണ്ടു കപ്പ് വെള്ളം ചേർത്ത് പാത്രത്തിലേക്ക് അരിച്ചൊഴിക്കുക. തണുപ്പിച്ച ശേഷം നാരങ്ങക്കഷണവും പുതിനയിലയുമിട്ട് അലങ്കരിക്കാം. ഈസി കുക്കുമ്പർ ലെമണേഡ് റെഡി.