Food

പുട്ട് ബാക്കിയായാൽ ഇനി ഒരു വെറൈറ്റി ഐറ്റം തയ്യാറാക്കാം

പുട്ട് ബാക്കിയായോ? വിഷമിക്കേണ്ട, ഒരു കിടിലൻ ഐറ്റം തയ്യാറാക്കാം. സ്വാദിഷ്ടമായ മുട്ട പുട്ട് തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • എണ്ണ
  • കടുക്
  • സവാള
  • പച്ചമുളക്
  • ഉപ്പ്
  • മുട്ട
  • തക്കാളി
  • മഞ്ഞൾപ്പൊടി
  • കുരുമുളകുപൊടി
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം. ഇതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, അൽപ്പം മഞ്ഞൾപ്പൊടി, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വേവിക്കാം. അൽപ്പം കുരുമുളകുപൊടിയും, കറിവേപ്പിലയും ചേർത്ത് രണ്ട് മുട്ട കൂടി പൊട്ടിച്ചൊഴിച്ചിളക്കാം. ആവിയിൽ വേവിച്ച അരിപ്പുട്ട് ഇതിലേയ്ക്ക് ചേർത്ത് ഉടച്ച് ഇളക്കുക. ആവശ്യാനുസരണം കഴിക്കാം.