ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫ്രൂട്ട് ആണ് ഡ്രാഗൺ ഫ്രൂട്ട്. പക്ഷെ പലർക്കും ഇതിന്റെ രുചി അത്ര ഇഷ്ടമല്ല. അത്തരക്കാർക്കായിതാ ഒരു ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഡ്രാഗൺ ഫ്രൂട്ട് 1 എണ്ണം
- പാൽ 1 ഗ്ലാസ്
- പഞ്ചസാര 2 സ്പൂൺ
- ഐസ്ക്യൂബ് 4 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഡ്രാഗൺ ഫ്രൂട്ട് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. ശേഷം ഇത് മിക്സി ജാറിലേക്ക് ഇടുക. പിന്നീട് ജാറിലേക്ക് പാലും പഞ്ചസാരയും ഐസ്ക്യൂബും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം നന്നായിട്ടൊന്ന് അരിച്ചെടുത്താൽ മാത്രം മതി. കിടിലൻ ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ.