ഒരു കിടിലൻ അച്ചാർ റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് അച്ചാർ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട്- 250 ഗ്രാം
- ഈന്തപ്പഴം- 250 ഗ്രാം
- വിനാഗിരി- 100 മില്ലി
- അച്ചാർപൊടി- 50ഗ്രാം
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ഇഞ്ചി- ചെറിയ കഷ്ണം
- പച്ചമുളക്- 3
- വെളുത്തുള്ളി- 6
- കായപ്പൊടി- 1 ടീസ്പൂൺ
- കടുക്- 1 ടീസ്പൂൺ
- ഉലുവ- 1 ടീസ്പൂൺ
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് നന്നായി കഴുകി തൊലി കളഞ്ഞ് ആവിയിൽ വേവിച്ചെടുക്കാം. വെള്ളത്തിൽ കുതിർത്തു വെച്ച് ഈന്തപ്പഴം കുരുകളഞ്ഞ് അരച്ചെടുക്കാം. അതിലേയ്ക്ക് അച്ചാർപൊടിയും, കായപ്പൊടിയും, വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ബീറ്റ്റൂട്ട് തൊലി കളഞ്ഞ് അരച്ചെടുക്കം. ഈന്തപ്പഴത്തിലേയ്ക്ക് അതു കൂടി ചേർക്കാം. പച്ചമുളക്, വെളുത്തുള്ളി അല്ലി, ചെറിയ കഷ്ണം ഇഞ്ചി എന്നിവ അരച്ചതും ചേർക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കടുക് ചേർത്ത് പൊട്ടിക്കാം. ഉലുവ, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് വറുത്ത് അച്ചാറിലേയ്ക്കു ചേർക്കാം. പുളിക്ക് ആവശ്യമായ വിനാഗിരി ഒഴിച്ച് വൃത്തിയുള്ള, ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സുരക്ഷിതമായി വയ്ക്കാം.