5 ദിവസം നീണ്ട ഭരത് മുരളി നാടകോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറക്കം. വൈകുന്നേരം 6 മണിക്ക് പാളയം സെനറ്റ് ഹാളില്‍ ബഹു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയര്‍മാനുമായ അഡ്വ.ജി. മുരളീധരന്‍ സ്വാഗതം ആശംസിക്കും. നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. അലിയാര്‍ ചടങ്ങില്‍ ഭരത് മുരളി അനുസ്മരണ പ്രഭാഷണം നടത്തും.
കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടക മത്സരത്തില്‍ മികച്ച നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നീ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മാടന്‍ മോക്ഷം, സംസ്ഥാന ഹൈ സ്‌കൂള്‍ നാടകോത്സവത്തില്‍ എ ഗ്രേഡ് നേടി ഏറെ ശ്രദ്ധിക്കപ്പെട്ട 10-D റാപ്പേഴ്‌സ് എന്നീ നാടകങ്ങള്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആലപ്പുഴ മരുതം തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന മാടന്‍ മോക്ഷം സംവിധാനം ചെയ്തത് ജോബ് മഠത്തില്‍ ആണ്.
കൊല്ലം പ്രകാശ് കലാകേന്ദ്രം ബാലവേദി അവതരിപ്പിക്കുന്ന 10-D സംവിധാനം ചെയ്തത് അമാസ് എസ് ശേഖര്‍ ആണ്.
ഇന്നത്തെ നാടകങ്ങള്‍
- വൈകുന്നേരം 05 മണിക്ക്
നാടകം : 10 D റാപ്പേഴ്‌സ്
സംവിധാനം : അമാസ് എസ്. ശേഖര്‍
അവതരണം : പ്രകാശ് കലാകേന്ദ്രം ബാലവേദി, കൊല്ലം
(സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ നാടക മത്സരത്തില്‍ എ ഗ്രേഡ് നേടി ഏറെ ശ്രദ്ധിക്കപ്പെട്ട നാടകം)
- വൈകുന്നേരം 07 മണിക്ക്
നാടകം : മാടന്‍ മോക്ഷം
സംവിധാനം : ജോബ് മഠത്തില്‍
അവതരണം : മരുതം തിയേറ്റര്‍ ഗ്രൂപ്പ്, ആലപ്പുഴ
( കേരള സംഗീത നാടക അക്കാദമി അമേറ്റര്‍ നാടകോത്സവത്തില്‍ മികച്ച നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നീ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നാടകം )
CONTENT HIGH LIGHTS; Bharat Murali Drama Festival to kick off today: Plays Madan Moksham and 10-D Rappers to return to the stage