Food

ചീരയില മുട്ട തോരന്‍ തയ്യാറാക്കിയാലോ?

ചീരയിലയും മുട്ടയും ചേർത്ത് ഒരു കിടിലൻ മുട്ട തോരൻ ഉണ്ടാക്കിയാലോ? കിടിലൻ സ്വാദാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചീരയില അരിഞ്ഞത് – രണ്ട് കപ്പ്
  • തേങ്ങ ചിരകിയത് -ഒരു കപ്പ്
  • പച്ചമുളക് അരിഞ്ഞത് – അഞ്ചെണ്ണം
  • ചെറിയഉള്ളി – അഞ്ചെണ്ണം
  • കടുക് – ഒരു ടീസ്പൂണ്‍
  • കറിവേപ്പില -രണ്ട് തണ്ട്
  • കോഴിമുട്ട- മൂന്നെണ്ണം
  • മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി – ഒരു ടീസ്പൂണ്‍
  • കുരുമുളക് – അഞ്ചെണ്ണം
  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചീരയില കഴുകി അരിഞ്ഞ് വെള്ളം പോകാന്‍ വയ്ക്കുക. തേങ്ങയും പച്ചമുളകും ഉള്ളിയും മുളകുപൊടിയും കുരുമുളകും മിക്‌സിയില്‍ ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചീരയിലയും അരപ്പും ഉപ്പും ഇട്ട് ഇളക്കി മൂടിവച്ച് വേവിക്കുക. ശേഷം നന്നായി ഇളക്കി വെളളം വറ്റിക്കഴിയുമ്പോള്‍ മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിച്ച് വാങ്ങുക.