വലിയ ചിലവില്ലാതെ ഒരു പലഹാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബ്രഡ് പോള ട്രൈ ചെയ്ത് നോക്കൂ.
ആവശ്യമായ ചേരുവകൾ
- ബ്രെഡ്- 6
- മുട്ട- 6
- പാൽപ്പൊടി- 3 ടേബിൾസ്പൂൺ
- പഞ്ചസാര- 1/2 കപ്പ്
- വാനില എസ്സെൻസ്- 1/2 ടീസ്പൂൺ
- പാൽ- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആറ് ബ്രെഡ് അരികുകൾ മുറിച്ചെടുക്കാം. 6 മുട്ടയുടെ വെള്ളയും മഞ്ഞയും പ്രത്യേകം എടുക്കാം. ഒരു മഞ്ഞക്കരു മാത്രം വെള്ളയിലേയ്ക്ക് ചേർത്ത് ഉടച്ചെടുക്കാം. ബ്രെഡിലേയ്ക്ക് 3 ടേബിൾസ്പൂൺ പാൽപ്പൊടിയും, അര കപ്പ് പഞ്ചസാരയും, അര ടീസ്പൂൺ വാനില എസ്സെൻസും, 1 കപ്പ് പാലും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പരന്ന പ്ലേറ്റിലേയ്‌ക്കോ അല്ലെങ്കിൽ മോൾടിങ് പാത്രത്തിലേയ്‌ക്കോ ആ മിശ്രിതം ഒഴിച്ച് ഇഡ്ഡലി പാത്രത്തിൽ ഇറക്കി വച്ച് ആവിയിൽ വേവിക്കാം. നന്നായി വെന്ത് കഴിയുമ്പോൾ മുകളിലേയ്ക്ക് മുട്ടയുടെ വെള്ള ഉടച്ചെടുത്തതും ചേർത്ത് ഒരിക്കൽ കൂടി ആവിയിൽ വച്ച് വേവിച്ചെടുക്കാം.