Food

രുചിയൂറുന്ന പനീര്‍ ബിരിയാണി തയ്യാറാക്കിയാലോ?

രുചികരമായ പനീര്‍ ബിരിയാണി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ
ചോറിന് ആവശ്യമായവ

  • ബസ്മതി റൈസ്-1 കപ്പ്
  • ഓയില്‍-1 ടേബിള്‍സ്പൂണ്‍
  • കറുവാപ്പട്ട-ചെറിയ കഷ്ണം
  • ഗ്രാമ്പു-2
  • ഏലയ്ക്ക-1

മറ്റു ചേരുവകള്‍

  • പനീര്‍-250 ഗ്രാം
  • സവാള-1
  • തക്കാളി-1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍സ്പൂണ്‍
  • കരുവാപ്പട്ട-ചെറിയ കഷ്ണം
  • ഏലക്കായ-2
  • ഗ്രാമ്പു-3
  • നെയ്യ്-ആവശ്യത്തിന്
  • തന്തൂരി മസാല-1 ടേബിള്‍ സ്പൂണ്‍
  • മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • ജീരകം പൊടിച്ചത്-അര ടീസ്പൂണ്‍
  • ചാട്ട് മസാല-അര ടീസ്പൂണ്‍
  • മല്ലിയില-പാകത്തിന്
  • പുതിനയില-പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പനീറില്‍ മുളക്പൊടി, തന്തൂരി മസാല, ജീരകപ്പൊടി, കുറച്ച് തൈരും കുറച്ചു ഓയിലും ചേര്‍ത്ത് പേസ്റ്റുണ്ടാക്കി മാരിനേറ്റ് ചെയ്യണം. ആവശ്യമായ വെള്ളത്തില്‍ ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ഇട്ട് കുറച്ച് ഓയിലും ചേര്‍ത്ത് മുക്കാല്‍ പാകത്തിന് അരി വേവിച്ചെടുക്കാം.

പാത്രത്തില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് കറുവപ്പട്ട,ഏലയ്ക്ക,ഗ്രാമ്പു എന്നിവയിട്ട് വഴറ്റണം. ശേഷം ഇതിലേയ്ക്ക് സവാള ചേര്‍ത്ത് കൊടുക്കാം. സവാള നന്നായി വഴറ്റിയെടുത്ത ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തുകൊടുക്കാം. പിന്നീട് ഇതില്‍ മഞ്ഞപ്പൊടി,ചാട്ട് മസാല ,ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കാം.

ഇതിലേയ്ക്ക് തക്കാളിയരിഞ്ഞത് ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കണം. ഇനിയാണ് മാരിനേറ്റ് ചെയ്ത പനീര്‍ ചേര്‍ത്തുകൊടുക്കേണ്ടത്. ഇതിലേയ്ക്ക് മല്ലിയിലയും പുതിനയും ഇട്ടുകൊടുക്കാം. ഒരു മിനിറ്റ് കഴിയുമ്പോള്‍ അതിന് മുകളിലേയ്ക്ക് ചോറ് ഇട്ടുകൊടുക്കാം. അതിന് മുകളില്‍ രണ്ടര സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ദം ചെയ്തെടുക്കാം. രുചിയൂറുന്ന പനീര്‍ ബിരിയാണി തയ്യാര്‍.