ഫിറ്റ്നസും മയക്കുമരുന്ന് രഹിത ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ക്ലിഫ് ഹൗസിൽ നിന്ന് സെൻട്രൽ സ്റ്റേഡിയം വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
“ഫിറ്റ്നസ് നിലനിർത്തുക, മയക്കുമരുന്ന് വേണ്ടെന്ന് പറയുക” എന്ന ആശയത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ക്ലിഫ് ഹൗസിൽ ഫ്ലാഗ് ഓഫ് ചെയ്തു.
മേജർ ആനന്ദ് സി.എസ് -ന്റെ നേതൃത്വത്തിൽ 81 എൻ.സി.സി കേഡറ്റുകളും, 4 എഎൻഒമാരും 1 ജിസിഐയും 2 ജെസിഒകളും 6 ഇൻസ്ട്രക്ടർമാരും ഈ റാലിയിൽ പങ്കെടുത്തു.
CONTENT HIGH LIGHTS; NCC Thiruvananthapuram Group organized a cycle rally