Recipe

തയ്യാറാക്കിയാലോ വേഗത്തിൽ ഒരു ഓട്സ് ഓംലെറ്റ് – oats omelette

ഡയറ്റ് ചെയ്യുന്നവർക്കും അടുക്കളയിൽ സമയം ചിലവാക്കാൻ താല്പര്യം ഇത്തവർക്കും വളരെ വേഗം തയ്യാറാക്കിയെടുക്കാൻ സാധിക്കിന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയാലോ.

ചേരുവകൾ

  • ഓട്സ് – കാൽ കപ്പ്
  • ബട്ടർ – 1 ടീസ്പൂൺ
  • പാൽ – അര കപ്പ്
  • മുട്ട – 2 എണ്ണം
  • സവാള അരിഞ്ഞെടുത്തത് – 2 ടേബിൾ സ്പൂൺ
  • ക്യാരറ്റ് അരിഞ്ഞെടുത്തത് – 2 ടേബിൾ സ്പൂൺ
  • തക്കാളി അരിഞ്ഞെടുത്തത് – 2 ടേബിൾ സ്പൂൺ
  • പച്ചമുളക് – 1
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – കാൽ ടീസ്പൂൺ
  • മല്ലിയില – അല്പം

തയ്യാറാക്കുന്ന വിധം

ഓട്സിൽ പാൽ ഒഴിച്ച് 15 മിനിറ്റുനേരം മാറ്റി കുതിരാൻ വെയ്ക്കുക. കുതിർന്ന് കഴിയുമ്പോൾ ഇതിലേക്ക് മുട്ട, സവാള, തക്കാളി, ക്യാരറ്റ്, പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, കുരുമുളക്പൊടി, മല്ലിയിലയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ബട്ടർ പുരട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഇതിലേക്ക് ഒഴിച്ച് നാല്‌ മിനിറ്റ് നേരം അടച്ച് വെച്ച് വേവിച്ചെടുക്കുക.

STORY HIGHLIGHT: oats omelette