തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം കോളനിയിൽ താമസിക്കുന്ന ജസീം(35)ആണ് പൊലീസിന്റെ പിടിയിലായത്.
2.08 gm എംഡിഎംഎയാണ് ഇയാളുടെ കൈയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്. കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയപ്പോഴാണ് ജസീം പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. കരമന സിഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.