തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ രേഖപ്പെടുത്തിയത്.
ഇടതുപക്ഷത്തിനു ഹൃദയം നഷ്ടപെടുന്നതിന്റെ സൂചനയാണ് 50 ദിവസമായി പൊരിവെയിലത്തു അടിസ്ഥാന ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശമാരോട് സർക്കാർ പുലർത്തുന്ന ഈ അസാധാരണ അവഗണന എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.