Kerala

സഭാതർക്കം; യാക്കോബായ സഭയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ | Orthodox church

കൊച്ചി: യാക്കോബായ സഭയുടെ ചർച്ചയ്ക്കുള്ള സന്നദ്ധതയോട് പ്രതികരിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് പറഞ്ഞു.

എന്നാൽ മലങ്കര സഭയിലെ തർക്കങ്ങളെല്ലാം തുടങ്ങിവച്ചത് യാക്കോബായ സഭയാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. ഒപ്പം രണ്ട് സഭകളായി തുടരാനാണ് ശ്രമമെങ്കിൽ കൈവശം വെച്ച പള്ളികൾ തിരികെ നൽകണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു.