Kerala

കരുനാഗപ്പള്ളി കൊലപാതകം; പ്രതിയുടെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി

കരുനാഗപ്പള്ളി കൊലപാതകത്തിലെ മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി. മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്. പങ്കജ്, അലുവ അതുല്‍ തുടങ്ങിയവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ അടക്കം കണ്ടെത്തിയത്. മറ്റു പ്രതികളുടെ വീട്ടില്‍ നിന്ന് തോട്ടയുണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്. അലുവ അതുലിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആലുവയില്‍ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഓടി രക്ഷപെടുന്ന സാഹചര്യമുള്‍പ്പടെയുണ്ടായിരുന്നു.

Latest News