World

ഗ്രീൻലൻഡ് യുഎസിന് വിട്ടുകൊടുക്കില്ലെന്ന് ​പുതിയ പ്രധാനമന്ത്രി

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സണ്‍. വെള്ളിയാഴ്ച സ്ഥാനമെറ്റെടുത്ത ശേഷമായിരുന്നു ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘ഞങ്ങളുടെ ഭാവി ഞങ്ങള്‍ തന്നെ തീരുമാനിക്കും’, എന്നായിരുന്നു ജെന്‍സ് ഫ്രഡറിക് നീല്‍സണിന്റെ പ്രതികരണം.

‘ഗ്രീന്‍ലന്‍ഡ് യുഎസിന് ലഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. ഒരുകാര്യം ഞാന്‍ വ്യക്തമാക്കാം. യുഎസിന് അത് ലഭിക്കില്ല. ഞങ്ങള്‍ മറ്റാരുടേയും സ്വന്തമല്ല. ഞങ്ങളുടെ ഭാവി ഞങ്ങള്‍ തീരുമാനിക്കും’, എന്നായിരുന്നു പോസ്റ്റ്.