Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പേടിപ്പെടുത്തുന്ന കൊടും കാട്; മനോഹരമായ വെള്ളച്ചാട്ടങ്ങൾ; വർണ്ണിക്കാനാവില്ല ഈ സൗന്ദര്യം! | igatpuri-is-the-famous-tourist-destination-in-maharashtra

പ്രകൃതിദത്തമായ സൗന്ദര്യമാണ് ഇഗട്പുരിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 31, 2025, 08:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇഗട്പുരി . 1900 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊടുംവനങ്ങളും വെള്ളച്ചാട്ടങ്ങളുമായി മനോഹരമായ കാഴ്ചകളാണ് ഇഗട്പുരി സഞ്ചാരികൾക്കായി കരുതി വച്ചിരിക്കുന്നത്. പ്രകൃതിദത്തമായ സൗന്ദര്യമാണ് ഇഗട്പുരിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. നാഗരിതകയുടെ സ്പര്‍ശമേല്‍ക്കാത്ത കുന്നിന്‍പുറങ്ങളും ശാന്തമായ പ്രകൃതിയും സ്വച്ഛമായ കാറ്റും ഇഗട്പുരിയുടെ പ്രത്യേകതകളാണ്. നഗരജീവിതം നല്‍കുന്ന ആയാസത്തില്‍ നിന്നും ഒരു മോചനം ആഗ്രഹിച്ചാണ് സഞ്ചാരികളില്‍ പലരും ഇഗട്പുരിയിലെത്തുന്നത് എന്ന് പറഞ്ഞാല്‍ സ്ഥിരമായി ഇവിടെ സന്ദര്‍ശിക്കുന്നവര്‍ അത് അംഗീകരിച്ച് തരും. കുടുംബമായെത്തി അല്‍പസമയം ചെലവഴിക്കാന്‍ അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ പ്രധാനമാണ് ട്രിംഗല്‍വാഡി കോട്ടയ്ക്ക് സമീപത്തായുള്ള ട്രിംഗല്‍വാഡി തടാകവും സമീപപ്രദേശങ്ങളും. വിവിധതരം പക്ഷികളെയും സസ്യജാലങ്ങളെയും കാണ്‍കേ ഈ മനോഹരപ്രകൃതിയില്‍ കാഴ്ച്ചക്കാര്‍ സ്വയം മറന്നുപോകുമെന്നതില്‍ തര്‍ക്കമില്ല. ട്രക്കിംഗ് പ്രിയര്‍ക്ക് ആസ്വദിക്കാന്‍ തക്ക നിരവധി ട്രക്കിംഗ് പോയന്റുകളും ഇഗട്പുരിയിലുണ്ട്.

പ്രശാന്തമായ അന്തരീക്ഷവും മനസ്സുഖവും നല്‍കുന്ന മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമാണ് ഇഗട്പുരിയിലെ ഭട്‌സാ നദീ താഴ്‌വര. മുംബൈ നഗരത്തിലെമ്പാടും ജലസേചനത്തിന്റെ പ്രധാന സ്രോതസ്സുകൂടിയായ വൈതര്‍ണ അണക്കെട്ടാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. റിവര്‍ റാഫ്റ്റിംഗും റിവര്‍ ക്രോസിംഗും പോലുള്ള സാഹസിക കൃത്യങ്ങളില്‍ ഏര്‍പ്പെടനാഗ്രഹിക്കുന്ന സഞ്ചാരികള്‍ ഒരു കാരണവശാലും വിട്ടുപോകരുത്താത്തതാണ് കാമല്‍ വാലി. ഇനി സാഹസികതയൊന്നും വേണ്ട സ്വസ്ഥമായി അല്‍പനേരം ഇരുന്നാല്‍ മതി എന്നുള്ളവര്‍ക്ക് അസ്തമയ സൂര്യന്റെ കാഴ്ചകള്‍ കണ്ട് വിശ്രമിക്കുകയും ആവാം. സഹ്യപര്‍വത നിരകളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര ദൃശ്യങ്ങളിലൊന്നാണ് പ്രശാന്തസുന്ദരമായ കുന്നുകളോടുകൂടിയ ഇഗട്പുരി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസം സ്‌പോട്ടുകളിലൊന്നായ ഇഗട്പുരി നാസിക് ജില്ലയിലാണ്.

പുരാതനമായ നിരവധി ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇഗട്പുരി. ഘടന്‍ദേവി ക്ഷേത്രമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇഗട്പുരിയില്‍ കണ്ടിരിക്കേണ്ടതുമായ ഒന്ന്. ഘട്ടുകളുടെ (മലനിരകളുടെ) സംരക്ഷകയായ ഘടന്‍ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സഹ്യാദ്രിയുടെ മനം മയക്കുന്ന കാഴ്ചകളും കാണാന്‍ സാധിക്കും ഇവിടെ ദര്‍ശനത്തിനായി എത്തുന്ന സഞ്ചാരികള്‍ക്ക് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. നിരവധി വര്‍ഷങ്ങളായി തീര്‍ത്ഥാടകര്‍ക്ക് മനശാന്തി നല്‍കുന്ന ധ്യാനങ്ങളും മന്ത്രോച്ചാരണങ്ങളും നിറഞ്ഞുനില്‍ക്കുന്ന വിപാസന കേന്ദ്രമാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. ചരിത്രത്തിലും വാസ്തുവിദ്യയിലും മറ്റും താല്‍പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ മടിക്കേണ്ട, നിങ്ങള്‍ക്ക് തീര്‍ച്ചയായും ട്രിംഗല്‍വാഡി കോട്ടയിലേക്ക് ഒരു യാത്രയാകാം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ് കാഴ്ചക്കാരുടെ മനം കവരുന്ന ഈ കോട്ട. സഹ്യപര്‍വ്വത നിരകളിലുള്ള ഈ കോട്ടയില്‍നിന്നും നോക്കിയാല്‍ താഴെ ഇഗട്പുരിയുടെ മനോഹരമായ പനോരമിക് വ്യൂ ആസ്വദിക്കാം. കോട്ടയ്ക്കുള്ളിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിക്കേണ്ട ഒരിടമാണ്. ഛത്രപതി ശിവജിയുടെ ജീവചരിത്രം വിവരിക്കുന്ന വാലവലക്കര്‍ മ്യൂസിയമാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന കാഴ്ച. ഭക്ഷണപ്രിയര്‍ക്കാകട്ടെ ഇഗട്പുരിയിലെ വട പാവ് കഴിക്കാതെ ഇവിടെ നിന്നും തിരിച്ചുപോകുക എന്നത് ഒരു നഷ്ടം തന്നെയാകാനിടയുണ്ട്.

 

ഇഗട്പുരിയിലെ കാലാവസ്ഥ പൊതുവേ തെളിഞ്ഞതും വര്‍ഷം മുഴുവന്‍ പ്രസന്നവുമാണ്. വളരെ ചെറിയ കാലം മാത്രമാണ് കടുത്ത വേനല്‍ക്കാലം. ചൂട് കൂടിയ വേനല്‍ക്കാലത്ത് ഇവിടെ പൊതുവേ സഞ്ചാരികളെത്തുക പതിവില്ല. കടുത്ത ചൂടില്‍നിന്നും രക്ഷയുമായി എന്നോണം എത്തുന്ന മഴക്കാലമാണ് പിന്നീട്. പാലരുവി പോലുള്ള ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുന്ന മഴക്കാലം ഇഗട്പുരിയെ ഏറെ മനോഹരിയാക്കുന്നു. യാത്രകള്‍ക്കനുയോജ്യമായ കാലാവസ്ഥ തരുന്ന ശീതകാലത്താണ് ഇഗട്പുരിയില്‍ ഏറെയും സഞ്ചാരികള്‍ എത്തിച്ചേരുന്നത്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 119 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് നാസിക് വിമാനത്താവളമാണ് ഇഗട്പുരിയില്‍ എത്തിച്ചേരാന്‍ എളുപ്പം. മഹാരാഷ്ട്രയില്‍ നിന്നും പുറത്തുനിന്നും നിരവധി തീവണ്ടികളും ഇഗട്പുരിയിലെത്താന്‍ ഉപയോഗിക്കാം. ലോക്കല്‍ ട്രെയിനിലാണ് യാത്രയെങ്കില്‍ കാസറയിലിറങ്ങി ബസ്സ് മാര്‍ഗം വേണം ഇഗട്പുരിയിലെത്താന്‍. മനോഹരമായ സഹ്യപര്‍വ്വത നിരകള്‍ ആസ്വദിച്ചുകൊണ്ട് ഒരു ഡ്രൈവാണ് റോഡ് മാര്‍ഗം യാത്ര തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും അഭികാമ്യം. അല്‍പം സാഹസികമായി തോന്നാമെങ്കിലും ഇഗട്പുരിയുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇത്തരമൊരു ഡ്രൈവ് വെറുതെയാവില്ല എന്നതാണ് വാസ്തവം.

STORY HIGHLIGHTS :  igatpuri-is-the-famous-tourist-destination-in-maharashtra

ReadAlso:

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

ലോകം കാണാനിറങ്ങി ഇന്ത്യ; ഇന്ത്യക്കാരിൽ വിനോദയാത്രയോട് പ്രിയം കൂടുന്നു!!

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

Tags: tourist destinationanwehsanam.comigatpuriവെള്ളച്ചാട്ടങ്ങൾഇഗട്പുരിMaharashtratourism

Latest News

ടെക്സസ് മിന്നൽപ്രളയം; മരണം 100 കടന്നു, 11 പേരെ കാണാതായി; മരണസംഖ്യ ഉയർന്നേക്കും

നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം; സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍

കോന്നി പാറമട അപകടം; കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ നടത്തും; ക്വാറിയുടെ പ്രവര്‍ത്തനം അനുമതിയില്ലാതെയെന്ന് നാട്ടുകാര്‍

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം; കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തും

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ | F-35 Jet Undergoes Repairs in India

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.