Kerala

ഇരവികുളം ദേശീയോദ്യാനം നാളെ മുതല്‍ തുറക്കും

ഇരവികുളം ദേശീയോദ്യാനം നാളെ മുതല്‍ വീണ്ടും തുറക്കും. വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്യാനം തുറക്കുക കൂടി ചെയ്യുന്നതോടെ സഞ്ചാരികളുടെ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

ഏപ്രില്‍ മാസം അവസാനത്തോടെ ഇത്തവണത്തെ വരയാടുകളുടെ സെന്‍സസ് ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്. നാളെ മുതല്‍ വീണ്ടും ഉദ്യാനത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങും. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം.

Latest News