എമ്പുരാനെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമമെന്ന് മന്ത്രി എം ബി രാജേഷ്. ആര്‍എസ്എസ് സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുകയാണ്. ആര്‍എസ്എസിന്റെ ഭീഷണിക്ക് സിനിമ പ്രവര്‍ത്തകര്‍ക്ക് വഴങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ഇതെന്ത് ജനാധിപത്യമാണെന്നും മന്ത്രി ചോദിച്ചു. ഇവര്‍ തന്നെയാണ് കേരള സ്റ്റോറി എന്ന വ്യാജ സിനിമയെ പിന്തുണച്ചതെന്നും എം ബി രാജേഷ് പറഞ്ഞു.
അതിനിടെ, എമ്പുരാൻ വിഷയത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദന്‍ രംഗത്തെത്തി. എമ്പുരാനിൽ മതനിരപേക്ഷ രാജ്യത്തിന്‍റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണിത്. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയിൽ കണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.