പൊട്ടു വെള്ളരി ജ്യൂസ് കുടിക്കാൻ പറ്റിയ സമയം , എങ്ങനെ തയാറാക്കാം ? | pottuvellari-juice-summer

വളരെ എളുപ്പമാണ് പൊട്ടു വെള്ളരി ജ്യൂസ് തയ്യാറാക്കാൻ.

ചേരുവകൾ

പൊട്ടുവെള്ളരി
പഞ്ചസാര
തേങ്ങാപ്പാൽ
ഏലയ്ക്ക
കപ്പലണ്ടി

തയ്യാറാക്കുന്ന വിധം

പൊട്ടു വെള്ളരിയുടെ പുറം തൊലി ചുരണ്ടി, അകത്തെ കുരു കളഞ്ഞ് തവി ഉപയോഗിച്ച് ഉടച്ചെടുക്കാം.
അത് മിക്സിയിലേയ്ക്കു മാറ്റി അരച്ചെടുക്കാം.
മധുരത്തിനനുസരിച്ച പഞ്ചസാര അല്ലെങ്കിൽ തേനും ചേർക്കാം.
കട്ടിയുള്ള തേങ്ങാപ്പാലും ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്തിളക്കി യോജിപ്പിച്ചാൽ സ്വാദ് വർധിക്കും.
ലഭ്യമെങ്കിൽ ഹോർലിക്സ് അല്ലെങ്കിൽ ബൂസ്റ്റ്, കപ്പലണ്ടി പൊടിച്ചത് എന്നിവ ചേർത്തും പൊട്ടുവെള്ളരി ജ്യൂസ് തയ്യാറാക്കാം.
ദിവസവും ഒരു ഗ്ലാസ് ജ്യൂസെങ്കിലും കുടിക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദമാണ്.

content highlight: pottuvellari-juice-summer-