വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ആദ്യം ആശ്രയിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് തേൻ ആണെന്ന്. ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കാത്തവർ കുറവായിരിക്കും.. അങ്ങനെ പലതരത്തിൽ വണ്ണം കുറയ്ക്കാൻ തേനിനെ ആശ്രയിക്കുന്നു.. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിൽ തേൻ പങ്കു വഹിക്കുന്നുണ്ടോ? വണ്ണം കുറയ്ക്കുന്നതിന് തേൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?
ശ്രദ്ധിക്കേണ്ടത്
∙ ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടീസ്പൂൺ തേൻ ചേർത്ത് ദിവസവും അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിൾ എൻസൈമുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.
∙ ഒരുസ്പൂൺ തേനും ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേർത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.
∙ തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം
∙ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തു കുടിക്കാം.
∙ തേൻ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാൻ കാരണമാകും.
∙ രക്തസ്രവം ഉള്ളവർ തേൻ ഒഴിവാക്കുന്നതാണു നല്ലത്.
∙ തേൻ രക്താതിസമ്മർദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മർദം കുറഞ്ഞവർ തേൻ ഉപയോഗം കുറയ്ക്കണം.
content highlight: honey for weightloss