Kerala

മണ്ണുമാന്തി യന്ത്രം തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറത്ത് ദേശീയപാതയിൽ കൂരിയാടിൽ മണ്ണുമാന്തി യന്ത്രം തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശിയായ മോഹൻ സാദത്ത് (50) ആണ് മരിച്ചത്.

ഹൈവേ വികസന പ്രവർത്തനം നടത്തുന്ന കമ്പനിയുടെ മണ്ണുമാന്തിയന്ത്രമാണ് നിർമ്മാണ തൊഴിലാളിയുടെ ദേഹത്ത് തട്ടിയത്. ഗുരുതരമായി പരിക്കേറ്റ സാദത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Latest News