വേനൽക്കാലമായില്ലേ… ഈ സമയത്ത് ഭക്ഷണത്തിലും ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വേണം.. ധാരാളം വെള്ളം കുടിക്കുക, ജലാംശമടങ്ങിയ പഴങ്ങൾ കഴിക്കുകയും വേണം.. ഇതിനുപുറമെ ദഹനം സുഗമമാക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. ഈ സമയത്ത് detox പാനീയങ്ങൾ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ദഹനത്തെ സുഗമമാക്കുക മാത്രമല്ല ചെയ്യുന്നത്, ശരീരത്തിലെ വിഷാംശം പുറം തള്ളാനും ഇത് സഹായിക്കുന്നു.
നാരങ്ങ, വെള്ളരിക്ക, ഇഞ്ചി
ചെറുനാരങ്ങയും വെള്ളരിക്കയും ശരീരത്തെ ആൽക്കലൈസ് ചെയ്യുമ്പോൾ ഇഞ്ചിക്ക് ടോക്സിനുകളെ പുറന്തള്ളാനുള്ള കഴിവുണ്ട്. പകുതി വെള്ളരിക്കയും ഒരു നാരങ്ങയുടെ ജ്യൂസും ഇഞ്ചിയുടെ ഒരുഭാഗവും ഒരു ബോട്ടിൽ വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക. ഇതു ദിവസത്തിൽ പലതവണയായി കഴിക്കാം.
ഹൽദി മിൽക്
മഞ്ഞളിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയുന്നതാണ്.ആന്റിസെപ്റ്റിക്, ആന്റി ഡിപ്രസന്റ് ഗുണങ്ങളുള്ള മഞ്ഞൾ ദഹനത്തെയും സഹായിക്കുന്നു. ഒരു ഗ്ലാസ് പാലിൽ ഒരു നുള്ള് മഞ്ഞൾ ഇട്ടു കുടിക്കാം. ആവശ്യമെങ്കിൽ തേൻ ചേർക്കാം.
കരിക്ക്, കറ്റാർവാഴ
കരിക്കിൻ വെള്ളവും ഒപ്പം കറ്റാർവാഴയും ചേർത്തു കുടിക്കാം. ഇതിൽ തുളിസിയിലയും ചെറുനാരങ്ങാ നീരവും ആവശ്യമെങ്കിൽ ചേർക്കാം.
content highlight: detox-drinks-recipe