India

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 27.4 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, അഞ്ചുപേർ അറസ്റ്റിൽ

ഡൽഹിയിൽ 27.4 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. അഞ്ചുപേർ അറസ്റ്റിൽ. ഇതിൽ നാലു പേർ നൈജീരിയൻ സ്വദേശികളാണ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ദില്ലി പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഛത്തർപൂരിൽ നിന്നും സംഘം പിടിയിലായത്. മെത്താഫിറ്റമിനും കൊക്കെയ്നും എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഘത്തിന് ലഹരി എവിടെ നിന്ന് ലഭിച്ചു എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.