Travel

പശ്ചിമ ബംഗാളിന്റെ പാരമ്പര്യമറിയാം; ഒരിക്കലെങ്കിലും പോണം കാലിമ്പോങ്ങിലേക്ക്! | lets-know-the-traditions-of-west-bengal-lets-go-to-kalimpong

പശ്ചിമ ബംഗാളിന്റെ ഇന്നലകളെയും ഇന്നിനെയും ഓര്‍മ്മപ്പെടുത്തുന്ന പ്രദേശമാണ്‌

പശ്ചിമ ബംഗാളിന്റെ പാരമ്പര്യമറിയണമെങ്കിൽ ഒരിക്കലെങ്കിലും കാലിമ്പോങ്ങിലേക്ക് പോണം. ഇത് വെറുതെ പറയുന്നതല്ല.. സംഗതി സത്യമാണ്. ചക്രവാളം തൊട്ട്‌ നില്‍ക്കുന്ന മഞ്ഞ്‌ മലകളാണ്‌ പശ്ചിമ ബംഗാളിന്റെ വടക്ക്‌ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ മലോയര പ്രദേശത്തിന്റെ സൗന്ദര്യം. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന കാലിമ്പോങിലെ ശുദ്ധവായുവും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്‌. പശ്ചിമ ബംഗാളിന്റെ പാരമ്പര്യമെന്താണന്ന്‌ കാലിമ്പോങ്‌ കാട്ടിത്തരുന്നു. ഇവിടുത്തെ കല, ഭക്ഷണങ്ങള്‍, ജനങ്ങള്‍, ബുദ്ധ വിഹാരങ്ങളുടെ സ്വാധീനം എന്നിവ മനസ്സിലാക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്‌.

ഹിമാലന്‍ മലനിരകളുടെ താഴ്‌വാരത്തില്‍ മഹാഭാരത മലനിരകള്‍ക്ക്‌ നടുവിലായി സ്ഥിതി ചെയ്യുന്ന കാലിമ്പോങ്‌ പശ്ചിമ ബംഗാളിന്റെ ഇന്നലകളെയും ഇന്നിനെയും ഓര്‍മ്മപ്പെടുത്തുന്ന പ്രദേശമാണ്‌. പ്രകൃതി സ്‌നേഹികളെ ഏറെ ആകര്‍ഷിക്കുന്ന കാലിമ്പോങില്‍ പുള്ളിപ്പുലി മുതല്‍ ചുവന്ന പാണ്ഡവരെയുള്ള നിരവധി ഇനം ജന്തുജാലങ്ങള്‍ ഉണ്ട്‌. സൈബീരിയന്‍ കീരി, കേഴ മാന്‍ തുടങ്ങി വിവിധ ജീവികളെ ഇവിടെ കാണാം. നഗരത്തിലും ചുറ്റുമായി വിവിധ ഇനത്തില്‍പെട്ട പക്ഷികളെയും കാണാ. അല്‍പം കൂടി സൂഷ്‌മമായുള്ള പ്രകൃതി നിരീക്ഷണത്തിന്‌ താല്‍പര്യം ഉണ്ടെങ്കില്‍ സമീപത്തായുള്ള നിയോറ വാലി ദേശീയോദ്യാനം, ഋഷി ബങ്കിം ചന്ദ്ര പാര്‍ക്ക്‌ എന്നിവ സന്ദര്‍ശിക്കാം.

പൈന്‍ മരങ്ങള്‍ നിറയെ കാണപെടുന്ന ഇവിടം പിക്‌നിക്കിന്‌ അനുയോജ്യമായ സ്ഥലമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌ നൂറിലേറെ ഇനം ഓര്‍ക്കിഡുകള്‍ കാലിമ്പോങില്‍ നിന്നും കയറ്റി അയക്കുന്നുണ്ട്‌. ലെപ്‌ച്ച മ്യൂസിയം, സങ്‌ ധോള്‍ പാല്‍രിഫോധാങ്‌ ആശ്രമം എന്നിവ നഗരത്തില്‍ നിന്നും ഏതാനം കിലോമീറ്റര്‍ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്‌. സിലിഗുരി വിമാനത്താവളത്തിന്‌ സമീപത്ത്‌ സ്ഥിതി ചെയ്യുന്ന കാലിമ്പോങിലേയ്‌ക്ക്‌ എല്ലാ പ്രായത്തിലുമുള്ള വിനോദ സഞ്ചാരികള്‍ എത്താറുണ്ട്‌. സിലിഗുരിയില്‍ നിന്നും ഇവിടേയ്‌ക്കുള്ള യാത്രയും മനോഹരമാണ്‌. ഇവടെയെല്ലായിടത്തും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കഫെ ഉള്ളതിനാല്‍ ആശയവിനിമയത്തിന്‌ ബുദ്ധിമുട്ടുണ്ടാകില്ല. നഗരത്തിലെ എല്ലാ പ്രധാന ഹോട്ടലുകളിലും ഹൈ-സ്‌പീഡ്‌ ഇന്റര്‍നെറ്റ്‌ സേവനം ഉണ്ടായിരിക്കും.

വേനലും വസന്തവുമാണ്‌ കാലിമ്പോങ്‌ വിനോദ സഞ്ചാരത്തിന്‌ അനുയോജ്യമായ കാലങ്ങള്‍. ഇവിടെയുള്ളവര്‍ക്ക്‌ നിരവധി പ്രാദേശിക തൊഴിലുകള്‍ ഉണ്ടാകുന്ന സമയമാണിത്‌. ഇന്ത്യയ്‌ക്കും നേപ്പാളിനുമിടയ്‌ക്കുള്ള പ്രധാന വ്യാപര കേന്ദ്രമാണ്‌ കാലിമ്പോങ്‌. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയിലെ പ്രധാന വ്യാപാര കേന്ദ്രമായി ഇവിടം ഭാവിയില്‍ മാറുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രം കൂടിയാണിവിടം. താഴ്‌വാരങ്ങളില്‍ നിന്നും മറ്റുമുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തുന്നത്‌ ഇവിടെയാണ്‌.കാലാവസ്ഥ മാറ്റങ്ങള്‍ കാലിമ്പോങില്‍ സാധാരണമാണ്‌. വേനലും ശൈത്യവും കഠിനമല്ലാത്തത്‌ വിനോദസഞ്ചാരത്തിന്‌ അനുയോജ്യമാണ്‌. മഴക്കാലത്ത്‌ മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുമ്പ്‌ തൊഴിലന്വേഷിച്ച്‌ വന്ന നേപ്പാളികളാണ്‌ നിലവില്‍ കാലിമ്പോങ്‌ വാസികളിലേറെയും. വളരെ തുറന്ന മനസ്സുള്ള ഇവര്‍ ദീപാവലി, ദസറ, ക്രിസ്‌തുമസ്സ്‌ തുടങ്ങിയവയെല്ലാം ആഘോഷിക്കാറുണ്ട്‌. വിവിധ വിഭാഗത്തിലുള്ള പ്രാദേശിക വാസികള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ സംസ്‌കാരം നല്ല രീതിയില്‍ പ്രകടിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്‌. ലെപ്‌ച്ച മ്യൂസിയവും സാങ്‌ ധോക്‌ പാല്‍റി ഫോധാങ്‌ ക്ഷേത്രവും സന്ദര്‍ശിക്കുന്നവര്‍ക്കിത്‌ മനസ്സിലാവും.

STORY HIGHLIGHTS : lets-know-the-traditions-of-west-bengal-lets-go-to-kalimpong