മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും. വഖഫ് നിയമ ഭേദഗതി ബിൽ ഈ ബജറ്റ് സമ്മേളനത്തിൽ തന്നെ കൊണ്ടുവരാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ബിൽ അവതരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്. നാളെ വഖഫ് ഭഗവതി ബിൽ സഭയിൽ അവതരിപ്പിച്ചേക്കും. ലോക്സഭയിൽ ഇന്ന് തീരദേശ ഷിപ്പിംഗ് ബിൽ, ഗോവ നിയമസഭ പിന്നാക്ക വിഭാഗ സംവരണ ബിൽ എന്നിവ കൊണ്ടുവരും.
അതേസമയം രാഹുൽഗാന്ധിക്കെതിരായ സ്പീക്കറുടെ പ്രസ്താവനയിൽ പ്രതിപക്ഷം ഇന്നും സഭയിൽ ഉന്നയിക്കും. രാജ്യസഭയിൽ ത്രിഭുവൻ സഹകാരി യൂണിവേഴ്സിറ്റി ബില്ലിന്മേൽ ചർച്ചകൾ നടക്കും. വിദേശകാര്യമന്ത്രാലയം സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടും, മറ്റ് പിന്നാക്ക വിഭവങ്ങളുടെ ഉന്നമന ഉള്ള റിപ്പോർട്ടും അവതരിപ്പിക്കും.