മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. ഒരു മുട്ടയിൽ നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. എന്നിരുന്നാലും, ചില പച്ചക്കറികൾക്ക് പ്രോട്ടീനിന്റെ കാര്യത്തിൽ മുട്ടയെ മറികടക്കാൻ കഴിയും.
മുരിങ്ങയിലയും,മുരിങ്ങക്കായും പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ്. 100 ഗ്രാമിൽ ഏകദേശം 9 ഗ്രാം പ്രോട്ടീൻ മുരിങ്ങയിലകളിൽ അടങ്ങിയിട്ടുണ്ട്, ഇത് സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകളിൽ മികച്ച ഒന്നാണ്.
ബ്രോക്കോളിയിലെ ഉയർന്ന നാരുകളുടെയും വൈറ്റമിനുകളുടെയും അളവ് കൂടുതലാണ്. 100 ഗ്രാമിൽ ഏകദേശം 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അരിഞ്ഞതും വേവിച്ചതുമായ ബ്രോക്കോളിയിൽ ഏകദേശം 5.7 ഗ്രാം പ്രോട്ടീൻ ലഭിക്കും, ഇത് ഒരു മുട്ടയെ മറികടക്കുന്നു.
കൂണുകളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അസംസ്കൃത കൂണുകളിൽ 100 ഗ്രാമിന് ഏകദേശം 3.1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും, വേവിച്ച കൂണുകളിൽ ജലനഷ്ടം കാരണം ഇതിലും ഉയർന്ന നിലയിൽ പ്രോട്ടീനുണ്ട്.
പോഷകങ്ങളുടെ കലവറയും പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, എന്നാൽ 100 ഗ്രാമിൽ അളക്കുമ്പോൾ ഏകദേശം 2.9 ഗ്രാം പ്രോട്ടീൻ ഉണ്ട്.