ഇഡ്ഡലിക്കൊപ്പം കഴിക്കാൻ ഈ ചമ്മന്തി തയ്യാറാക്കിക്കോളൂ.. കിടിലൻ സ്വാദാണ്. എന്നും തയ്യാറാക്കുന്ന ഹാമ്മന്തിയിൽ നിന്നും അല്പം വ്യത്യസ്തമാണ് ഈ ചമ്മന്തി.
ആവശ്യമായ ചേരുവകൾ
- വെളുത്തുള്ളി- 100 ഗ്രാം
- ഉണക്കമുളക്- 6 എണ്ണം
- പുളി – ആവശ്യത്തിന്
- കടുക്- ആവശ്യത്തിന്
- ഉഴുന്ന്- 2 ടീസ്പൂൺ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി, ഉണക്കമുളക്, പുളി എന്നിവ ചേർത്ത് നന്നായി വഴറ്റാം. ഇവ ഉപ്പു ചേർത്ത് നന്നായി അരച്ചെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വഴറ്റി അതിലേക്ക് കറിവേപ്പില ചേർക്കാം. ഇതിലേക്ക് അടിച്ചുവെച്ച മിശ്രിതം കൂടി ചേർത്തിളക്കി നന്നായി കുറുകുന്നതുവരെ വേവിക്കാം. കുറുകി കട്ടിയായി തുടങ്ങുമ്പോൾ മുകളിൽ ഒരൽപം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പണയക്കാം. ചൂടോടെ ഇഡ്ഡലിക്കൊപ്പം കഴിച്ചു നോക്കൂ.