Food

റാഗി കൊണ്ട് ഒരു പലഹാരം തയ്യാറാക്കിയാലോ?

റാഗി വെച്ച് ഒരു പലഹാരം തയ്യാറാക്കിയാലോ? വ്യത്യസ്തമായ ഒരു പലഹാരം. രുചിയൂറും റാഗി പനിയാരം തയ്യാറാക്കി നോക്കാം.

ആവശ്യമായ ചേരുവകൾ

  • റാഗി 2 കപ്പ്
  • സവാള 1 കപ്പ്
  • പച്ചമുളക് 2 എണ്ണം
  • ഉപ്പ് 1/2 സ്പൂൺ
  • തൈര് 1 കപ്പ്

തയ്യാറാക്കുന്ന വിധം

റാഗിപ്പൊടിയിലേക്ക് ആവശ്യത്തിന് തൈരും കുറച്ചു പച്ചമുളകും സവാളയും ചേർത്ത് കൊടുത്ത് നന്നായിട്ട് യോജിപ്പിച്ചെടുക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയിലേക്ക് കുറച്ച് എണ്ണ തടവിയതിന് ശേഷം അതിലേക്ക് മാവ് കോരി ഒഴിച്ച് രണ്ടു സൈഡും മൊരിയിച്ച് എടുക്കാവുന്നതാണ്. നല്ല രുചികരമായിട്ടുള്ള പനിയാരം തയ്യാറായി. റാഗി ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് ഈ പനിയാരം.