ചൂടിൽ നിന്നും ശരീരത്തിന് തണുപ്പേകാൻ ഒരു കിടിലൻ തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- തണ്ണിമത്തൻ
- കസ്കസ്
- പഞ്ചസാര
- ഐസ്ക്യൂബ്
- നാരങ്ങ
- പുതിനയില
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസിൽ വെള്ളമെടുത്ത് കസ്കസ് അതിൽ ചേർത്ത് കുതിർക്കാൻ മാറ്റി വയ്ക്കാം. തണ്ണിമത്തൻ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര്, നാലോ അഞ്ചോ പുതിനയില, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം. ഒരു ഗ്ലാസിലേയ്ക്ക് രണ്ടോ മൂന്നോ ഐസ്ക്യൂബ് എടുക്കാം. മുകളിൽ വെള്ളത്തിൽ കുതിർത്തെടുത്ത കസ്കസ് ചേർക്കാം. ഇതിലേയ്ക്ക് തണ്ണിമത്തൻ ജ്യൂസ് ഒഴിക്കാം. മുകളിൽ പുതിനയില കൂടി വച്ച് കുടിച്ചു നോക്കൂ.