ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ തോരൻ വെച്ചാലോ? ഉള്ളിത്തണ്ടും ചെമ്മീനും കൂടെ തോരൻ വെക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഉള്ളിത്തണ്ട്
- ചെമ്മീൻ
- തേങ്ങ
- ചുവന്നുള്ളി
- പച്ചമുളക്
- മഞ്ഞൾപ്പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- കടുക്
- കറിവേപ്പില
- വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
ഉള്ളിത്തണ്ട് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. കഴുകി വൃത്തിയാക്കിയെടുത്ത ചെമ്മീനിലേയ്ക്ക് ഉള്ളിത്തണ്ട് കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കാം. ശേഷം ചിരകിയെടുത്ത തേങ്ങയിലേയ്ക്ക് വെന്ത ചെമ്മീനും കുറച്ച് ഉള്ളിത്തണ്ടും, ഒരു നുള്ള് മഞ്ഞൾപ്പൊടിയും, പച്ചമുളകും ചേർത്ത് അരച്ചെടുക്കാം. വേവിച്ച ഉള്ളിത്തണ്ടിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുക്കാം. നന്നായി വെന്ത ഉള്ളിത്തണ്ടിലേയ്ക്ക് ഇത് ചേർത്ത് അടുപ്പണയ്ക്കാം. ഇനി ചൂട് ചോറിനൊപ്പം കഴിച്ചു നോക്കൂ.