Food

മാങ്ങാക്കാലം അല്ലെ, ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ…

മാങ്ങാക്കാലം ആണല്ലോ അല്ലെ, എങ്കിൽ ഇനി മാങ്ങാ കിട്ടുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ. ഇത് നിങ്ങൽക്കിഎട്ടപെടും തീർച്ച.

ആവശ്യമായ ചേരുവകൾ

  • പച്ചമാങ്ങ
  • വറ്റൽമുളക്
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • മഞ്ഞൾപ്പൊടി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

പച്ചമാങ്ങ കഴുകി ചെറിയ കഷ്ണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിക്കാം. ഒരു പിടി കറിവേപ്പില എണ്ണയിൽ വറുത്തു മാറ്റാം. അതേ എണ്ണയിൽ വറ്റൽമുളകും പച്ചമാങ്ങയും പ്രത്യേകം വറുത്തെടുക്കാം. വറുത്തെടുത്ത മാങ്ങയിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ബാക്കി വന്ന വറുത്ത എണ്ണയും ഒഴിക്കാം. കറിവേപ്പിലയും വറ്റൽമുളകും മിക്സിയിൽ പൊടിച്ചെടുത്ത് മാങ്ങയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചൂട് ചോറിലേയ്ക്ക് ഇത് ചേർത്ത് കഴിച്ചു നോക്കൂ.