ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരു വെറൈറ്റി മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ? രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുരിങ്ങക്ക മെഴുക്കുപുരട്ടി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- മുരിങ്ങക്കായ- 5 എണ്ണം
- ചക്കച്ചുള – 10 എണ്ണം
- ചെറിയ ഉള്ളി – 10 എണ്ണം
- കറിവേപ്പില – 2 തണ്ട്
- വറ്റല്‍മുളക് ചതച്ചത് – 5 എണ്ണം
- വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
- വെള്ളം – ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
മുരിങ്ങക്കായയും ചക്കച്ചുളയും നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ച് അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക.ഒരു ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റി കറിവേപ്പിലയും മുളക് ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇനി വേവിച്ചുവച്ചിരിക്കുന്ന മുരിങ്ങക്കായും ചക്കയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് അല്‍പ്പ സമയം അടുപ്പില്‍ വച്ച് വഴറ്റിയെടുക്കാം.