Kerala

ശോഭ ഗ്രൂപ്പിന്റെ സിഎസ്ആര്‍ സംരംഭമായ ഗൃഹ ശോഭ പിന്നോക്ക കുടുംബങ്ങള്‍ക്കുള്ള 120 സൗജന്യ വീടുകള്‍ക്ക് തറക്കല്ലിട്ടു

പാലക്കാട്: പിഎന്‍സി മേനോനും ശോഭ മേനോനും ചേര്‍ന്ന് സ്ഥാപിച്ച ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റ്, പിന്നോക്ക കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന ദൗത്യത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഗൃഹ ശോഭ 2025 സംരംഭത്തിന്റെ ഭാഗമായി, പാലക്കാട് ജില്ലയിലെ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള 120 വീടുകളുടെ തറ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു .

റവന്യൂ, ഭവന വകുപ്പ് മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍, തരൂര്‍ എംഎല്‍എ, പി പി സുമോദ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ സുസ്ഥിര സംരംഭങ്ങളിലൂടെ സാമൂഹിക വികസനം വളര്‍ത്തിയെടുക്കുന്നതിനുള്ള ട്രസ്റ്റിന്റെ പ്രതിബദ്ധത അടിവരയിടുന്നു. സൗജന്യമായി 1,000 വീടുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്. ട്രസ്റ്റ് ഇതിനകം അര്‍ഹരായ 230 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കി.

ഗൃഹ ശോഭ എന്നത് വെറുമൊരു സംരംഭം മാത്രമല്ല. സുരക്ഷിതവും മാന്യവുമായ ഭവനം ലഭ്യമാക്കുന്നതിലൂടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയാണ് . സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഒരു വീട് സ്ഥിരതയുടെയും ശാക്തീകരണത്തിന്റെയും അവസരത്തിന്റെയും ആധാരശിലയാണ് . ഈ ശ്രമത്തിലൂടെ, അഭയം നല്‍കുക മാത്രമല്ല, അഭിലാഷങ്ങള്‍ വേരൂന്നാനും സ്വാതന്ത്ര്യമായിരിക്കാനും ഭാവി തലമുറകള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റിനു പിന്നിലെ ചാലകശക്തി കൂടിയായ ശ്രീ. പിഎന്‍സി മേനോന്‍ പറഞ്ഞു.