Food

ഒരുഗ്രൻ മത്തി കറി വെച്ചാലോ?

ഊണിന് ഒരുഗ്രൻ മത്തി കറി വെച്ചാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു മത്തി കറിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • മത്തി – 10 എണ്ണം
  • മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • കുരുമുളക്പൊടി – 1 ടീസ്പൂൺ
  • പെരുംജീരകം – 1/2 ടീസ്പൂൺ
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 2 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി – 20 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • പുളിവെള്ളം – 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു മിക്സിയുടെ ജാർലേയ്ക്ക് മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, പെരുംജീരകം, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിന് ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തിയിലേയ്ക്ക് തേച്ച് പിടിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. ഇനി ഒരു കുക്കർ എടുത്ത് അതിലേയ്ക്ക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് മത്തി ചേർത്തുകൊടുക്കാം. ശേഷം അതിലേയ്ക്ക് പുളിവെള്ളം ചേർത്ത് ഒന്ന് ഇളക്കി കൊടുത്ത ശേഷം കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നവരെ കാത്തിരിക്കുക. ഇതോടെ കുക്കർ മത്തി റെഡി.