ചോറിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു കറി വെച്ചാലോ? നല്ല വറുത്തരച്ച ചിക്കൻ കറിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഇഞ്ചി
- വെളുത്തുള്ളി
- കാശ്മീരി മുളകുപൊടി
- മഞ്ഞൾപ്പൊടി
- സവാള
- തക്കാളി
- മല്ലിപ്പൊടി
- ഉപ്പ്
- തേങ്ങ
- ചുവന്നുള്ളി
- കറിവേപ്പില
- ജീരകം
- ചിക്കൻ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും, സവാള അരിഞ്ഞതും ചേർത്തു വഴറ്റുക. ഇതിലേയ്ക്ക് തക്കാളി അരച്ചെടുത്ത് ചേർക്കാം. വറ്റിവരുമ്പോൾ എരിവിനനുസരിച്ച് കാശ്മീരിമുളകുപൊടി, കുറച്ച് മഞ്ഞൾപ്പൊടി, അൽപ്പം മല്ലിപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കാം. ഇതിലേയ്ക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ കൂടി ചേർത്തിളക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി സവാള ചെറുതായി അരിഞ്ഞതും, തേങ്ങ ചിരകിയതും ചേർത്ത് വറുക്കാം. കുറച്ച് ചുവന്നുള്ളിയും, കറിവേപ്പിലയും കൂടി ചേർത്തിളക്കി നന്നായി വറുത്തതിനു ശേഷം അരച്ചെടുക്കാം. ഈ അരപ്പ് അടുപ്പിൽ വെച്ചിരിക്കുന്ന ചിക്കനിൽ ചേർത്തിളക്കി അൽപ്പ സമയം അടച്ചു വെച്ച് വേവിക്കാം.