ഒരു നാടൻ പലഹാരം തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടമാകുന്ന ഒരു റെസിപ്പി. കിടിലൻ രുചിയിൽ തയ്യാറാക്കാവുന്ന കിണ്ണത്തപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- വെള്ളം- 1/2 കപ്പ്
- ശർക്കര- 250 ഗ്രാം
- ഗോതമ്പ്പൊടി- 1 1/2 കപ്പ്
- പാൽ- 1/2 ലിറ്റർ
- ഏലയ്ക്കപ്പൊടി- 1 ടീസ്പൂൺ
- നെയ്യ്- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിക്കാം. അതിലേയ്ക്ക് 250 ഗ്രാം ശർക്കര പൊടിച്ചു ചേർക്കാം. വെള്ളം വറ്റി ശർക്കര അലിഞ്ഞു വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. മറ്റൊരു പാത്രത്തിൽ ഗോതമ്പ് പൊടിയെടുത്ത് അതിലേയ്ക്ക് തിളപ്പിച്ച പശുവിൻ പാലും ശർക്കര പാനിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും, നെയ്യും ചേർത്ത് ഇളക്കാം. ഇത് അൽപ സമയം മാറ്റി വയ്ക്കാം. ഇഡ്ഡലി തട്ടിൽ നെയ്യ് പുരട്ടി അതിലേയ്ക്ക് മാവ് ഒഴിക്കാം. ഇത് അടച്ചു വച്ച് ആവിയിൽ വേവിക്കാം. കട്ടിയായതിനു ശേഷം തുറന്ന് ചൂടോടെ കഴിച്ചു നോക്കൂ.