ബിരിയാണി കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ റെസിപ്പി നിങ്ങൾക്കുള്ളതാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഫിഷ് ബിരിയാണി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മീൻ – 500 ഗ്രാം (നെയ്മീൻ)
- കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങാ നീര് – 1 ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- എണ്ണ – ആവശ്യത്തിന്
- സവാള – 2 വലുത് (അരിഞ്ഞത്)
- പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
- തക്കാളി – 2 എണ്ണം (അരിഞ്ഞത്)
- ബിരിയാണി മസാല – 3 ടീസ്പൂൺ
- പുതിന ഇല – 1 കൈപ്പിടി
- മല്ലിയില – 1 കൈപ്പിടി
- തൈര് – 1/2 കപ്പ്
- പാകം ചെയ്ത ബാസ്മതി അരി – 1 കപ്പ്
- സാഫ്രോൺ മിൽക്ക് – 4 ടീസ്പൂൺ
- നെയ്യ് – 1 ടേബിൾസ്പൂൺ
- കാഷ്യൂനട്സ് – ആവശ്യത്തിന്
- ബിരിസ്റ്റ (വറുത്ത സവാള) – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ മീനിലേക്ക് കാശ്മീരി മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലതുപോലെ മിശ്രിതമാക്കി 10 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ശേഷം ഒരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത മീൻ വറുത്തെടുക്കുക. ഇനി അതേ എണ്ണയിൽ സവാള ചേർത്ത് ബ്രൗൺ കളർ ആകുംവരെ വറുക്കുക. അതിലേക്ക് പച്ചമുളക്, പുതിന ഇല, മല്ലിയില, തൈര്, ബിരിയാണി മസാല ചേർത്ത് ഇളക്കുക.
ശേഷം, തക്കാളി ചേർക്കുക. ഇനി അതിലേക്ക് പാകം ചെയ്ത ബസ്മതി അരി, കാഷ്യൂനട്ട്സ്, മല്ലിയില, പുതിന ഇല, ബിരിസ്റ്റ(വറുത്ത സവാള), വറുത്ത മീൻ എന്നിവ ലേയർ ആക്കി അടുക്കുക. മുകളിൽ വീണ്ടും ബസ്മതി അരി ഇട്ട് സാഫ്രോൺ മിൽക്ക്, നെയ്യ്, കുറച്ചു ബിരിയാണി മസാല, ബിരിസ്റ്റ , കാഷ്യൂനട്സ്, മല്ലിയില, പുതിന ഇല എന്നിവ ചേർത്ത് അടച്ചു വച്ച് 10 മിനിറ്റ് ദം ചെയ്യുക. ഇതോടെ കിടിലൻ ഫിഷ് ബിരിയാണി തയ്യാർ.