ഒരു നാടൻ പലഹാരം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാം ഒരു ഇലയട. നല്ല സോഫ്റ്റ് ഇലയട തയ്‌യരാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് ശർക്കര ചേർത്ത് അര കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരലായനി തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് രണ്ട് നേന്ത്രപ്പഴം തൊലികളഞ്ഞ് അരച്ചെടുത്തത് ചേർത്ത് ഇളക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരലായനി ചേർത്തിളക്കാം. അരകപ്പ് അരിപ്പൊടി, അര ടീസ്പൂൺ ഏലയ്ക്കപ്പൊടി, ഇഞ്ചി ഉണക്കിപൊടിച്ചത് കാൽ ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കാം. ചെറിയ വാഴയില കഷ്ണങ്ങളിലേയ്ക്ക് ആവശ്യത്തിന് മാവ് എടുത്ത് പരത്തി ഇഷ്ട്ടമുള്ള ആകൃതിയിൽ ആവിയിൽ വേവിച്ചെടുക്കാം. അടിപൊളി സോഫ്റ്റ് ഇലയട റെഡി