കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികള്‍,ബോട്ടുടമകള്‍,മറ്റ് സന്നദ്ധ സംഘടനകള്‍,രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,ഏജന്‍സികള്‍ തുടങ്ങി മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലും,തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ’ശുചിത്വ സാഗരം സുന്ദര തീരം’എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.
സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.2022ജൂണ്‍ മാസം8ന് സംസ്ഥാനതല ഉദ്ഘാടനത്തോടുടകൂടി ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. സെമിനാറുകള്‍,ബിറ്റ് നോട്ടീസുകള്‍,ബ്രോഷറുകള്‍,കലാപരിപാടികള്‍,റോഡ് ഷോകള്‍,ബൈക്ക് റാലികള്‍,മെഴുകുതിരി ജാഥ,കടലോര നടത്തം,കുടുംബയോഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ്സ് മത്സരങ്ങള്‍,ചിത്രരചനാ മത്സരങ്ങള്‍,സോഷ്യല്‍മീഡിയ,എഫ്. എം. റേഡിയോ വഴിയുള്ള പ്രചരണം എന്നിവയാണ് പ്രധാന ബോധവല്ക്കരണ പരിപാടികള്‍.
ഒരു ദിവസം നീണ്ടുനില്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്.590കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്2025ഏപ്രില്‍11ന് ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്റര്‍വീതം അടയാളപ്പെടുത്തി,ഓരോ കിലോമീറ്ററിലും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്25സന്നദ്ധ പ്രവര്‍ത്തകര്‍ വീതം ഉള്‍പ്പെടുന്ന483ആക്ഷന്‍ഗ്രൂപ്പുകളെ സജ്ജമാക്കും.
ഓരോ ആക്ഷന്‍ഗ്രൂപ്പുകളും ശേഖരിയ്ക്കന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് അതാത് ആക്ഷന്‍ കേന്ദ്രങ്ങളില്‍ സംഭരിക്കുകയും ക്ലീന്‍കേരള കമ്പനി,ശുചിത്വ മിഷന്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ചുമതലയില്‍ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌കരിക്കും. തുടര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ജനസാന്ദ്രതയുള്ള തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍1200ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും.
ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് കടലില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും, പുനരുപയോഗവും, തുടര്‍ ക്യാമ്പയിനും ആണ് മൂന്നാം ഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പും കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ്,വിനോദസഞ്ചാര വകുപ്പ്,പരിസ്ഥിതി വകുപ്പും ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ്,മത്സ്യഫെഡ് എന്നിവയിലെ ജില്ലാതല,പഞ്ചായത്ത് / വില്ലേജ്തല ഉദ്യോഗസ്ഥര്‍ക്കാണ് പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന ചുമതല. കൂടാതെ യൂത്ത് മിഷന്‍, ഹരിതകേരള മിഷന്‍,ഹരിതകര്‍മ്മ സേന,ശുചിത്വ മിഷന്‍,നെഹ്റു യുവകേന്ദ്ര,ക്ലീന്‍കേരള കമ്പനി ലിമിറ്റഡ്, സാഫ്, കുടുംബശ്രീ, എന്‍സിസി, എന്‍എസ്എസ്, കെ.എസ്.സി.എ.ഡി.സി., സ്റ്റേറ്റ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ്,മത്സ്യബോര്‍ഡ്,കുഫോസ്, MPEDA-NETFISH, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയനുകള്‍,ബോട്ട് ഉടമ സംഘടനകള്‍,രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍,
സാമുദായിക,സാംസ്‌കാരിക സംഘടനകള്‍,മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. മന്ത്രിമാര്‍,എം. പി. മാര്‍,എം.എല്‍.എ.മാര്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍,രാഷ്ട്രീയ,സാമുദായിക,സാംസ്‌കാരിക നേതാക്കള്‍,സന്നദ്ധ പ്രവര്‍ത്തകര്‍,വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍,പൗരപ്രമുഖര്‍ തുടങ്ങി എല്ലാ തലങ്ങളിലുള്ളവരും പദ്ധതിയില്‍ പങ്കാളികളാകും. പ്ലാസ്റ്റിക് മുക്ത കടലോര ക്യാമ്പയിനില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും
മനോഹരവുമാക്കുന്ന ഒരു ജില്ലയെ തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയുടെ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതിനും, 9മറൈന്‍ ജില്ലകളില്‍ നിന്നും മികച്ച പ്രവര്‍ത്തനം നടത്തുന്ന രണ്ട് പഞ്ചായത്തുകളെ വീതം തെരഞ്ഞെടുത്ത് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. 2025ഏപ്രില്‍11ന് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ 2-ാംഘട്ടം ആയ ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം രാവിലെ7മണി മുതല്‍ കേരളത്തിന്റെ തെക്ക് കൊല്ലങ്കോട് മുതല്‍ വടക്ക് മഞ്ചേശ്വരം വരെയുള്ള590കി. മീറ്റര്‍ കടല്‍ത്തീരത്ത്483ആക്ഷന്‍ ക്രേന്ദ്രങ്ങളിലായി12000ത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ
സഹായ സഹകരണത്താല്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍,സര്‍ക്കാര്‍ വകുപ്പുകള്‍,ഏജന്‍സികള്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍,മത്സ്യത്തൊഴിലാളികള്‍,ബോട്ടുടമ സംഘടനകള്‍,സാംസ്‌കാരിക,സാമുദായിക സംഘടനകള്‍,മാധ്യമങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ പരിപാടിയുടെ ഭാഗമാകും.
CONTENT HIGH LIGHTS; Let’s make the sea and coastline plastic-free: Suchitha Sagaram Sundara Theeram project; 483 action groups of 25 volunteers each will be formed