വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെ.എസ്.ഇ.ബി. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനമാണ് നടപ്പാക്കാന്‍ പോകുന്നത്. പോസ്റ്ററുകളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാത്ത പക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.
ഇതിന്റെ പിന്‍ബലത്തോടെയാണ് പുതിയ തീരുമാനം കെ.എസ്.ഇ.ബി കൈക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ മാറ്റണമെന്നാണ് നിര്‍ദ്ദേശം. അല്ലാത്തപക്ഷം കെ.എസ്.ഇ.ബി തന്നെ ഇവ മാറ്റുകയും അതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണ്. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
CONTENT HIGH LIGHTS; Advertisement boards and posters on electric posts must be replaced: KSEB warns of action if not