കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പളിനെതിരേ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇദ്ദേഹം മൂന്നുമാസം മുമ്പ് സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍, അക്കാദമിക് ഇയര്‍ കഴിയുന്നതു വരെ (സെമസ്റ്റര്‍ തീരുന്നതു വരെ) സൂപ്പര്‍ ആനിമേഷന്‍ എന്ന കാലാവധി നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തെ പ്രിന്‍സിപ്പല്‍ കസേരയില്‍ ഇരുത്തി. ഇദ്ദേഹത്തിന്റെ സൂപ്പര്‍ ആനിമേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പുതിയൊരു ഉത്തരവിറങ്ങി. ഈ മേഖലയിലെ എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 ആക്കുന്നു എന്നാണ്.
ഈ ആനുകൂല്യം, മുന്‍കാല പ്രാബല്യത്തിലോ, നിലവില്‍ പെന്‍ഷന്‍ പറ്റിയിട്ടും, പ്രത്യേക ത്സതികയില്‍ തുരുന്നവര്‍ക്കോ അര്‍ഹതയുള്ളതല്ല. എന്നാല്‍, സൂപ്പര്‍ ആനിമേഷന്‍ കാലാവധിയില്‍ ഇരിക്കുന്ന കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഈ ഉത്തരവിന്റെ മറവില്‍ 60 വയസ്സുവരെ പ്രിന്‍സിപ്പാള്‍ കസേരയില്‍ ഇരിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ ലക്ച്ചറന്‍മാര്‍ക്കോ, ജീവനക്കാര്‍ക്കോ ഇന്‍ക്രിമെന്റു പോലും കൃത്യമായി നല്‍കാന്‍ സാധിക്കുന്നില്ല. ഇതിന്റെ പേരില്‍ ജീവനക്കാരും അധ്യാപകരും സമരവും നടത്തിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങും മുമ്പ് പെന്‍ഷനാവുകയും, പെന്‍ഷ്# പറ്റിയ അന്നു മുതലുള്ള ശമ്പളം മാത്രമല്ലാതെ, ആനുകൂല്യങ്ങളൊന്നും ഇല്ലാതെ ജോലി ചെയ്യുകയും ചെയ്യുന്ന പ്രിന്‍സിപ്പാളിനെ വീണ്ടും സമയം നീട്ടി നല്‍കുന്നത്, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുമെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. പുതിയ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ സീനിയോരിട്ടിയുള്ളവര്‍ നിരവധി പേര്‍ ഉള്ളപ്പോള്‍, ഉത്തരവിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രിന്‍സിപ്പള്‍ കസേരയില്‍ കടിച്ചു തൂങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രിന്‍സിപ്പാളിന് 2.50 ലക്ഷം രൂപയണ് ശമ്പളമായി നല്‍കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം മുഖ്യമന്ത്രി ചെയര്‍മാനും, ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചെയര്‍മാനുമായ ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 75,000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്ന ലക്ച്ചര്‍മാര്‍ ഉദ്യോഗസ്ഥ തലത്തിലെ എ.ഒ വരെയുള്ളവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുന്നില്ല. ഇതിനു കാരണം, സാമ്പത്തിക പ്രതിസന്ധി എന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പെന്‍ഷനായ പ്രിന്‍സിപ്പാളിനെ വീണ്ടും നിയമിക്കാനുള്ള നീക്കം ശരിയല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ജീവനക്കാര്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച പരാതി മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് സൂചന.
CONTENT HIGH LIGHTS; LBS Engineering College principal complains that he is not leaving despite receiving pension: The move to illegally sit in the same chair for another two years is causing headaches for employees; There are indications that they will meet the Chief Minister with a complaint