Thiruvananthapuram

മന്ത്രി കടന്നപ്പള്ളിയും ഭിന്നശേഷിക്കാരും ചേര്‍ന്നൊരുക്കുന്ന സംഗീത വിസ്മയം നാളെ

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കൊപ്പം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സംഗീത വിരുന്ന് നാളെ രാവിലെ 11ന് നടക്കും. ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ നടക്കുന്ന ചടങ്ങില്‍ ഓട്ടിസം കുട്ടികളുടെ ഡി.ബാന്‍ഡിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. മന്ത്രിയും കുട്ടികളും ചേര്‍ന്ന് ഗാനം ആലപിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ക്രിസ്റ്റീന്‍ റോസ് ടോജോ, മുഹമ്മദ് റബീ, അഭിജിത്ത്.പി, നിഖില എസ്.എസ്, അഖിലേഷ്, ജോണ്‍ ജോസ്, അശ്വിന്‍ ഷിബു, ശിവ നന്ദു, അലന്‍ മൈക്കിള്‍, പിയൂഷ് രാജ്, മാനവ്. പി.എം എന്നിവരാണ് ഡി.ബാന്‍ഡിന് നേതൃത്വം നല്‍കുന്നത്.

CONTENT HIGH LIGHTS; Minister Kadannappally and the differently-abled will be performing a musical spectacle tomorrow

Latest News